Tuesday, June 16, 2026

മെക്സിക്കോയിൽ കനേഡിയൻ പൗരന്മാർ മരിച്ച നിലയിൽ

Global Affairs aware of deaths of two Canadians in Mexico

ഓട്ടവ : മെക്സിക്കോയിൽ രണ്ട് കനേഡിയൻ പൗരന്മാർ മരിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ സ്ഥിരീകരിച്ചു. എന്നാൽ, സ്വകാര്യത പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ഫെഡറൽ ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ വക്താവ് അറിയിച്ചു. കോൺസുലാർ ഉദ്യോഗസ്ഥർ ആവശ്യമായ സഹായം നൽകുന്നുണ്ട്.

അതേസമയം, മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന മസാറ്റ്ലാൻ നഗരത്തിലെ ഒരു വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവർ എങ്ങനെ മരിച്ചു എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!