ഇന്ത്യ ഇപ്പോൾ നെസ്‌ലെയുടെ കിറ്റ്കാറ്റ് ബ്രാൻഡിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നു. ജപ്പാനേയും ബ്രസീലിനേയും കടത്തിവെട്ടിയാണ് ഇന്ത്യ മുന്നിലെത്തിയത്. 85-ലധികം രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്ന കിറ്റ്കാറ്റ്, പത്ത് വർഷം മുൻപ് ഇന്ത്യയിൽ പത്താം സ്ഥാനത്തായിരുന്നു. ജപ്പാൻ, ബ്രസീൽ, യൂറോപ്പ് എന്നീ വിപണികളാണ് കിറ്റ്കാറ്റിന്റെ വിൽപനയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്.

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി രണ്ടാമത്തെ വലിയ വിപണിയായിരുന്നു. 85ലധികം രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന ബ്രാൻഡാണ് കിറ്റ്കാറ്റ്. അതുപോലെ തന്നെ നെസ്‌ലെയുടെ മറ്റൊരു ജനകീയ ബ്രാൻഡായ മാഗിയുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെയാണ്. ഇന്ത്യൻ ഉപഭോക്താക്കളുടെ ഭക്ഷണശീലങ്ങളും, “ഫാസ്റ്റ്-മൂഡ്” ഭക്ഷണത്തിനുള്ള വലിയ ആവശ്യമുമാണ് ഈ വളർച്ചയുടെ പിന്നിൽ.
