Monday, May 18, 2026

സുരക്ഷാ ഭീഷണി: കാനഡയിൽ കുട്ടികളുടെ വസ്ത്രങ്ങളും മിഠായിയും കാർ സീറ്റും തിരിച്ചുവിളിക്കുന്നു

ഓട്ടവ: കുട്ടികൾ ഉപയോഗിക്കുന്ന ചില വസ്ത്രങ്ങൾ, മിഠായികൾ, കാർ സീറ്റുകൾ എന്നിവയിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അവ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും (CFIA) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. തീപിടിത്ത സാധ്യത, ഉൽപ്പന്നങ്ങളിലെ ലോഹാവശിഷ്ടങ്ങൾ, പരുക്കേൽക്കാനുള്ള ഉയർന്ന സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ അടിയന്തിര നടപടി. എന്നാൽ, കാനഡയിൽ നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കുട്ടികളുടെ വസ്ത്രങ്ങളായ ‘പിപ് + ഫീ’ (Pip + Phee), ‘ബാംബി & ബേർഡി’ (Bambi & Birdie) എന്നീ ബ്രാൻഡുകളുടെ ബാംബൂ സ്ലീപ്പറുകൾ കാനഡയിലെ ഫെഡറൽ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള തീപിടിത്ത പ്രതിരോധ ശേഷി പുലർത്താത്തതിനാൽ ഇവയുടെ ഉപയോഗം ഉടൻ നിർത്തലാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഇതോടൊപ്പം, FreezYums! ബ്രാൻഡിന്റെ ഗമ്മി മിഠായികളിൽ ലോഹക്കഷ്ണങ്ങൾ കണ്ടെത്തിയതിനാൽ ഇവ കഴിക്കരുതെന്നും നിർദ്ദേശമുണ്ട്. ഈ വസ്ത്രങ്ങളും മിഠായികളും വാങ്ങിയ ഉപഭോക്താക്കൾക്ക് പകരം ഉൽപ്പന്നമോ പണമോ തിരികെ നൽകുന്നതിനായി ബന്ധപ്പെട്ട കമ്പനികൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ,AliExpress വഴി ഓൺലൈനായി വിറ്റ Belecoo 3-ഇൻ-1 ബേബി സ്ട്രോളറിന്റെ കാർ സീറ്റ് അപകടസമയങ്ങളിൽ പരുക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ഇതിന് ട്രാൻസ്പോർട്ട് കാനഡയുടെ ദേശീയ സുരക്ഷാ മാർക്ക് ഇല്ലാത്തതിനാൽ ഇവ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!