റെജൈന: കാനഡയിലെ സസ്കാച്വാനിലെ പെലിക്കൻ നാരോസിൽ വെടിവെപ്പ്. ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വെടിവെപ്പിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്കേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. സംഭവത്തിന് പിന്നാലെ ആർസിഎംപി അധികൃതർ പ്രദേശവാസികളോട് വീടുകളിൽ തുടരാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി.

മണിക്കൂറുകൾക്കുശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
സുരക്ഷാ കാരണങ്ങളാൽ ഈ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ സ്കൂളുകളും ഓഫീസുകളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യകേന്ദ്രങ്ങളിലെ സേവനം അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി.
