മൺട്രിയോൾ: എയർ കാനഡയും അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് മെഷിനിസ്റ്റ്സ് ആൻഡ് എയ്റോസ്പേസ് വർക്കേഴ്സ് (IAMAW) യൂണിയനും തമ്മിൽ പുതിയ കരാറിൽ എത്തി. 11,000 ജീവനക്കാർക്ക് ശമ്പള വർധനവുണ്ടാകും. മെയിന്റനൻസ്, കാബിൻ സർവീസ്, കാർഗോ, ഫിനാൻസ് എന്നീ മേഖലകളിലെ ജീവനക്കാരുടെ ശമ്പളമാണ് വർധിപ്പിക്കുന്നത്.

ഇരുവിഭാഗവും തമ്മിൽ കരാർ ഒപ്പിട്ടെങ്കിലും, യൂണിയൻ അംഗങ്ങളുടെ വോട്ടിംഗിന് ശേഷമേ ഇത് ഔദ്യോഗികമായി നടപ്പിലാകൂ. വരും ആഴ്ചകളിൽ തന്നെ ഇതിനായുള്ള വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് എയർ കാനഡ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കരാറിന് അന്തിമ അംഗീകാരം നൽകും.
