Sunday, June 14, 2026

കൊയോട്ടി ഭീഷണി; ലാലാൻഡ് കൺസർവേഷൻ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു

ഓട്ടവ: കൊയോട്ടികളുടെ സാന്നിധ്യവും സുരക്ഷാ ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ ഓട്ടവയുടെ കിഴക്കൻ മേഖലയിലെ ലലാൻഡ് കൺസർവേഷൻ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രദേശത്തെ വന്യജീവികളുടെയും താമസക്കാരുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ കൊയോട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, സുരക്ഷാ ആശങ്കകൾ വർധിച്ചതോടെ മാറ്റാൻ സാധിച്ചില്ല. പ്രദേശത്തെ സാഹചര്യം നിരീക്ഷിക്കാൻ ട്രെയിൽ ക്യാമറകൾ സ്ഥാപിക്കും. കൂടാതെ ബൈലോ, റെഗുലേറ്ററി സർവീസ് ഉദ്യോഗസ്ഥർ പാർക്കിലേക്കും സമീപത്തെ മേഖലകളിലേക്കും പ്രവേശിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൊയോട്ടികളെ വെടിവെക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമേ പാർക്ക് വീണ്ടും തുറക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!