Sunday, June 14, 2026

ബ്രാംപ്ടണിൽ പുലർച്ചെ വെടിവെപ്പ്; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ടൊറൻ്റോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ബ്രാംപ്ടണിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച പുലർച്ചെ 4.30ഓടെ റേ ലോസൺ ബൊളിവാർഡ് (Ray Lawson Boulevard) ബെന്റ് ട്രീ കോർട്ട് (Bent Tree Court) ഏരിയയിലാണ് സംഭവം നടന്നത്. വെടിവെപ്പിൽ ഒരു പുരുഷനും സ്ത്രീക്കുമാണ് പരുക്കേറ്റതെന്ന് പീൽ റീജണൽ പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രദേശത്ത് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പീൽ റീജിയണൽ പൊലീസിനെ ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!