Sunday, June 14, 2026

സംഘർഷത്തിനിടെ വാഹനമിടിച്ചു; നോർത്ത് യോർക്കിൽ ഒരാൾ മരിച്ചു

ടൊറന്റോ: കാനഡയിലെ നോർത്ത് യോർക്കിൽ കീൽ സ്ട്രീറ്റും വിൽസൺ അവന്യൂവും ചേരുന്ന ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ഒരു മരണം.
ഒരു കൂട്ടം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിലേക്ക് അമിതവേഗതയിലെത്തിയ വാഹനം ആളുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 6 മണിയോടെ നടന്ന അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.

ഒരു വെളുത്ത നിറത്തിലുള്ള വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!