വിനിപെഗ്: കാനഡയില്‍ ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്ന കുറവ് താത്കാലികം മാത്രമെന്ന് വിദഗ്ദര്‍. അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക സമാധാന കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതാണ് ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് കാനഡയിലെ ശരാശരി പെട്രോള്‍ വില ലിറ്ററിന് 163.9 സെന്റായി താഴ്ന്നു. ഇത് കഴിഞ്ഞ ആഴ്ചയേക്കാള്‍ 5 സെന്റും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 25 സെന്റോളവും കുറവാണ്.

എന്നാല്‍ ആഗോളതലത്തിലെ എണ്ണക്കമ്മി പരിഹരിക്കപ്പെടാത്തതിനാല്‍ വരും ദിവസങ്ങളില്‍ വില വീണ്ടും 5 മുതല്‍ 6 സെന്റ് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ‘കാനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി’ പ്രസിഡന്റ് ഡാന്‍ മക്ടീഗ് വ്യക്തമാക്കുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയും വിലക്കയറ്റത്തിലൂടെയും കടന്നുപോകുന്ന ഈ സാഹചര്യത്തില്‍, നികുതിയിളവുകള്‍ പ്രഖ്യാപിച്ചാല്‍ പോലും സാധാരണക്കാരുടെ ബജറ്റിനെ ഇന്ധനവില വര്‍ധന കാര്യമായി ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബയിലെ പ്രൊഫസര്‍ ഷിയു-യിക് ഔ ചൂണ്ടിക്കാണിക്കുന്നു. 2027 പകുതിയോടെ മാത്രമേ വില പൂര്‍ണ്ണതോതില്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുള്ളൂ എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
