Tuesday, June 23, 2026

കിംഗ് ടൗൺഷിപ്പിൽ വെടിവെപ്പ്; പ്രതികൾക്കായി തിരച്ചിൽ

ടൊറൻ്റോ: യോർക്ക് റീജിയണിലുള്ള കിംഗ് ടൗൺഷിപ്പിലെ ഒരു വീടിന് നേരെ ഇന്ന് പുലർച്ചെ വെടിവെപ്പ്. പ്രതികൾക്കായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കിംഗ് റോഡിനും കീൽ സ്ട്രീറ്റിനും ഇടയിലുള്ള മക്ലൂർ ഡ്രൈവിലാണ് സംഭവം നടന്നത്. ഒരു വീടിന്റെ ഗാരേജിലേക്കും ജനലുകളിലേക്കും അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

പ്രാഥമിക ദൃശ്യങ്ങളിൽ ഗാരേജ് വാതിലിൽ എട്ട് വെടിയുണ്ടകളും വീടിന്റെ ജനലുകളിൽ രണ്ട് വെടിയുണ്ടകളും പതിച്ചതായി വ്യക്തമാണ്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെങ്കിലും ഇതുവരെ സംശയാസ്പദരായ വ്യക്തികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!