Tuesday, June 30, 2026

നഗരമധ്യത്തിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് കാൽഗറി പൊലീസ്

എഡ്മിന്റൻ: കാൽഗറിയിലെ നഗരമധ്യത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഡൗൺടൗണിൽ ഇന്ന് പുലർച്ചെ 5:26-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ നിലവിൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാനാകില്ലെന്ന് കാൽഗറി പൊലീസ് അറിയിച്ചു.

സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ പരിശോധനകൾ തുടരുകയാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!