Saturday, July 11, 2026

കാനഡയുടെ വൈൻ ബഹിഷ്കരണം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു: കാലിഫോര്‍ണിയ സെനറ്റര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ മദ്യ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് കാലിഫോര്‍ണിയന്‍ വൈനുകള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണത്തിനെതിരെ കടുത്ത ആശങ്കയുമായി പ്രമുഖ യു.എസ് നേതാക്കള്‍ രംഗത്ത്. കാനഡയുടെ ഈ നിലപാട് അമേരിക്കന്‍ വൈന്‍ ഉല്‍പ്പാദകര്‍ക്ക് വന്‍ തിരിച്ചടിയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി യു.എസ് സെനറ്ററായ ആദം ഷിഫ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. കെബെക് ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ വൈനുകള്‍ ലഭ്യമാകാത്തത് വിപണിയിലെ വൈവിധ്യങ്ങളെ ബാധിക്കുന്നതിനൊപ്പം 434 മില്യണ്‍ ഡോളറിന്റെ വിപണിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള അന്യായമായ നികുതികള്‍ യു.എസ് ഭരണകൂടം പിന്‍വലിക്കുന്നത് വരെ ഈ ബഹിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്നാണ് കെബെക് പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കിയത്. ഇതിനിടയില്‍, കാനഡയുടെ ഇത്തരം വ്യാപാര നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് അംഗം ക്ലോഡിയ തെന്നി ‘കാനഡ (CANADA) ആക്ട്’ എന്ന പേരില്‍ ഒരു നിയമനിര്‍മ്മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവിശ്യ ഈ വിഷയത്തില്‍ ഒട്ടും പിന്നോട്ടില്ലെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും വ്യക്തമാക്കി.

അമേരിക്കന്‍ ബഹിഷ്‌കരണം കാരണം കാനഡയിലെ പ്രാദേശിക മദ്യ നിര്‍മ്മാതാക്കള്‍ വലിയ ലാഭമാണ് കൊയ്യുന്നത്. ഒന്റാരിയോയിലെ വൈന്‍ നിര്‍മ്മാതാക്കളായ വെസ്റ്റ്‌കോട്ട് വൈന്‍യാര്‍ഡ്‌സ് തങ്ങളുടെ വില്‍പനയില്‍ 600 ശതമാനത്തിന്റെ വര്‍ധന് രേഖപ്പെടുത്തി. കൂടാതെ, കാനഡയിലെ മദ്യ വിപണന ശൃംഖലയായ LCBO-യുടെ കണക്കുകള്‍ പ്രകാരം പ്രാദേശിക വൈന്‍ വില്‍പനയില്‍ 44 ശതമാനവും, മൊത്തത്തിലുള്ള കനേഡിയന്‍ മദ്യ വില്‍പനയില്‍ 18 ശതമാനവും വളര്‍ച്ചയുണ്ടായിട്ടുണ്ട്. വോഡ്ക, വിസ്‌കി എന്നിവയുടെ വില്‍പനയിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

എന്നാല്‍, ഈ വ്യാപാര യുദ്ധം യു.എസ് വിപണിയെ തകിടം മറിച്ചു. 2024-നെ അപേക്ഷിച്ച് 2025-ല്‍ കാനഡയിലേക്കുള്ള യു.എസ് വൈന്‍ കയറ്റുമതിയില്‍ 78 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് അമേരിക്കയ്ക്ക് ഏകദേശം 357 മില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കിയതായി വൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകള്‍ കൈകാര്യം ചെയ്യേണ്ടത് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചുമതലയാണെന്നും, അതില്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ (Provinces) ഇടപെടുന്നത് തങ്ങളുടെ അധികാരപരിധി മറികടക്കുന്നതിന് തുല്യമാണെന്നും അന്താരാഷ്ട്ര സാമ്പത്തിക നയ വിദഗ്ദ്ധയായ മെറെഡിത്ത് ലില്ലി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ പ്രവിശ്യകള്‍ ഓട്ടവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!