Tuesday, July 21, 2026

അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള പദ്ധതിയില്‍ പങ്കാളിയായി കാനഡ

ഓട്ടവ: അത്യാധുനിക ആറാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള പദ്ധതിയില്‍ പങ്കാളിയായി കാനഡ. ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്റ്റെല്‍ത്ത് യുദ്ധവിമാന പദ്ധതിയായ ‘ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമില്‍’ (GCAP) കാനഡ ആദ്യ നിരീക്ഷണ രാഷ്ട്രമാകും. 2035-ഓടെ അത്യാധുനിക യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയിലെ രഹസ്യ ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍ ഇതോടെ കാനഡയ്ക്ക് അവസരം ലഭിക്കും.

ഭാവിയില്‍ ഈ വിമാനങ്ങളുടെ നിര്‍മ്മാണത്തിലും ഉപഭോഗത്തിലും കാനഡ പൂര്‍ണ്ണ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജാമി സ്‌പൈസര്‍-ബ്ലാഞ്ചറ്റ് വ്യക്തമാക്കി. അതേസമയം പദ്ധതിയില്‍ ഘട്ടം ഘട്ടമായാണ് മുന്നോട്ട് പോകുന്നതെന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ നിലവില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു.

അമേരിക്കന്‍ സൈനിക ഉല്‍പ്പന്നങ്ങളെയും ആയുധങ്ങളെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രതിരോധ ഇടപാടുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ലണ്ടനിലെ ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ യുകെ, ഇറ്റലി, ജപ്പാന്‍ പ്രതിരോധ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മക്ഗിന്റി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

റഡാറുകളെ വെട്ടിച്ച് പറക്കാനും, കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനും, ഡ്രോണുകളുമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും (AI) സംയോജിച്ച് പ്രവര്‍ത്തിക്കാനും കഴിവുള്ളതാണ് നിര്‍ദ്ദിഷ്ട ആറാം തലമുറ യുദ്ധവിമാനങ്ങള്‍. നിലവിലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ക്ക് പകരമാകാതെ, ഭാവിയില്‍ നാറ്റോ (NATO) സഖ്യരാജ്യങ്ങളുടെയും അമേരിക്കന്‍ പോര്‍വിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പോകാന്‍ അനുയോജ്യമായ രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്യുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!