Tuesday, July 21, 2026

U.S. തീരുവ: ട്രംപുമായി ചര്‍ച്ച നടത്തി കാര്‍ണി; വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാന്‍ ധാരണ

ഓട്ടവ: കാനഡയില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്നും വരും ആഴ്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ധാരണയായെന്നും മാര്‍ക്ക് കാര്‍ണി. ഓട്ടവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാനഡയ്‌ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ കാനഡ-യു.എസ്-മെക്‌സിക്കോ സ്വതന്ത്ര വ്യാപാര കരാറിന്റെ (CUSMA) നഗ്‌നമായ ലംഘനമാണെന്ന് കാര്‍ണി വീണ്ടും വ്യക്തമാക്കി. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിദേശ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ സ്വന്തം രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തമാക്കുകയാണ് കാനഡയുടെ പ്രധാന ലക്ഷ്യമെന്ന് കാര്‍ണി പറഞ്ഞു.

ആഭ്യന്തരമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പരസ്പരം പിന്തുണയ്ക്കുക, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, മറ്റ് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കുക എന്നിവയിലാണ് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!