Tuesday, July 7, 2026

ഉഷ്ണതരംഗ മുന്നറിയിപ്പ്: കെബെക്ക് സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം

മൺട്രിയോൾ : ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, തിങ്കളാഴ്ച മുതൽ പ്രവിശ്യയിലെ സ്കൂൾ സേവന കേന്ദ്രങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കെബെക്ക് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ. ആവശ്യമെങ്കിൽ സ്കൂളുകൾക്ക് അവധി നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. നിരവധി സ്കൂൾ സേവന കേന്ദ്രങ്ങൾ ഇതിനോടകം നടപടികൾ ആരംഭിച്ചതായും മന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സ്റ്റെഫാനി വച്ചോണിന്റെ കത്തും അദ്ദേഹം പങ്കുവച്ചു. “നിങ്ങളുടെ പ്രാദേശിക പൊതുജനാരോഗ്യ അധികാരികളുടെ ശുപാർശകൾ സ്കൂൾ അധികൃതരുമായി പങ്കുവെച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ സാഹചര്യത്തിൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും നടപ്പിലാക്കാൻ നിങ്ങൾ സന്നദ്ധമാകണം.”- കത്തിൽ പറയുന്നു.

എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ് പ്രകാരം, ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കെബെക്കിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും. ഞായറാഴ്ച പകൽ താപനില 30 ഡിഗ്രി സെൽഷ്യസും, രാത്രിയിൽ 20 ഡിഗ്രി സെൽഷ്യസിൽ കൂടുതലുമായിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെടും. ഈ ദിവസങ്ങളിൽ ഈർപ്പം കാരണം താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!