മൺട്രിയോൾ: രണ്ട് വർഷം മുമ്പ് മൺട്രിയോൾ റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഗതാഗത സുരക്ഷാ ബോർഡ് ഇന്ന് പുറത്തിറക്കും. 2023 നവംബർ 21 നാണ് സെന്റ്-ലിയനാർഡ്- മൺട്രിയോൾ-നോർഡ് സ്റ്റേഷനിൽ അപകടമുണ്ടായത്. ഒരു എക്സോ കമ്മ്യൂട്ടർ റെയിൽ ട്രെയിനും കനേഡിയൻ നാഷണൽ റെയിൽവേ ചരക്ക് ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം.

സംഭവത്തിൽ കമ്മ്യൂട്ടർ ട്രെയിനിലെ നാല് യാത്രക്കാർക്കും രണ്ട് ജീവനക്കാർക്കും പരുക്കേറ്റിരുന്നു. ചരക്ക് തീവണ്ടി നിർത്തിയിട്ടിരുന്ന കമ്മ്യൂട്ടർ ട്രെയിനിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ബോർഡ് പറഞ്ഞു. അതേസമയം ദീർഘകാലമായി നിലനിൽക്കുന്ന സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിനുള്ള പുതിയ ശുപാർശ തങ്ങളുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും ഗതാഗത സുരക്ഷാ ബോർഡ് പറയുന്നു.
