ടൊറൻ്റോ : നഗരത്തിലും സമീപ പ്രദേശങ്ങളിലും കൊടും തണുപ്പ് തിരിച്ചുവരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ ടൊറൻ്റോ വീണ്ടും അതിശൈത്യയിലേക്ക് കൂപ്പുകുത്തുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

താരതമ്യേന ശാന്തമായ വ്യാഴാഴ്ചയ്ക്ക് ശേഷം, വാരാന്ത്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിഗതികൾ വേഗത്തിൽ വഷളാകും. വെള്ളിയാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പകൽ സമയത്തെ ഉയർന്ന താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസും തുടർന്ന് രാത്രിയിൽ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്കും താഴും. എന്നാൽ, കാറ്റിനൊപ്പം രാത്രി താപനില മൈനസ് 30 ആയി കുറയും.

വാരാന്ത്യത്തിൽ പകൽ സമയത്തെ ഉയർന്ന താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസായിരിക്കും. ശനിയാഴ്ച രാവിലെയോടെ തെക്ക് പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 20–40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് വായുവിനെ കൂടുതൽ തണുപ്പിക്കും. അതേസമയം ഞായറാഴ്ച താപനില നേരിയ തോതിൽ വർധിക്കും. 20–40 കിലോമീറ്റർ/മണിക്കൂർ വേഗത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. താപനില ഏകദേശം മൈനസ് 7°C വരെയും, രാത്രിയിൽ കുറഞ്ഞത് -14°C വരെയും പ്രതീക്ഷിക്കാം.
