Sunday, March 1, 2026

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി

ടെല്‍ അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമനയി രക്തസാക്ഷിത്വം വഹിച്ചുവെന്ന് അറിയിച്ച ഇറാന്‍ സര്‍ക്കാര്‍, രാജ്യത്ത് നാല്‍പ്പത് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഏഴ് ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും നല്‍കി.

നേരത്തെ തന്നെ ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സമാനമായ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും ഇറാന്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഖമനയിയുടെ കുടുംബാംഗങ്ങളായ മകള്‍, ഭര്‍ത്താവ്, കൊച്ചുമകന്‍ എന്നിവരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!