Tuesday, April 14, 2026

ആർട്ടിക് സമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കാൻ കാനഡ; കോസ്റ്റ് ഗാർഡ് ഡ്രോൺ പരീക്ഷണം

ഓട്ടവ: ആർട്ടിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കനേഡിയൻ കോസ്റ്റ് ഗാർഡ് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ പരീക്ഷിക്കുന്നു. വ്യോമസേനയുടെ ഡ്രോൺ വിതരണം വൈകുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

എൽബിറ്റ് സിസ്റ്റംസ് നിർമ്മിച്ച ‘ഹെർമിസ് 900 സ്റ്റാർലൈനർ’ എന്ന ഡ്രോണാണ് പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്നത്. ഈ വേനൽക്കാലത്ത് ആർട്ടിക് സമുദ്രത്തിന് മുകളിലൂടെ ഡ്രോൺ പതിവ് നിരീക്ഷണം നടത്തും. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി, നേരത്തെ ട്രാൻസ്‌പോർട്ട് കാനഡയുടെ കീഴിലായിരുന്ന നിരീക്ഷണ വിമാനങ്ങളുടെ ചുമതല ഇപ്പോൾ ദേശീയ പ്രതിരോധ വകുപ്പിനും കനേഡിയൻ കോസ്റ്റ് ഗാർഡിനുമാണ്.

റോയൽ കനേഡിയൻ എയർഫോഴ്‌സ് ഓർഡർ ചെയ്ത ഡ്രോണുകൾ എത്താൻ 2028 വരെ താമസമുണ്ടാകും. ആർട്ടിക് മേഖലയിലെ മലിനീകരണം ട്രാക്ക് ചെയ്യാനും മറ്റ് സുരക്ഷാ ആവശ്യങ്ങൾക്കുമായി സൈന്യത്തിന് മുന്നേ തന്നെ കോസ്റ്റ് ഗാർഡ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങും. പുതിയ ഡ്രോണുകൾ എത്തുന്നതോടെ വടക്കൻ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തീരസംരക്ഷണ സേനയുടെ ആസ്തികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എയർക്രാഫ്റ്റ് സർവീസസ് ഡയറക്ടറേറ്റ് ഇപ്പോൾ പൂർണ്ണമായും കോസ്റ്റ് ഗാർഡിന്റെ കീഴിലാണെന്ന് പ്രതിരോധ വക്താവ് ക്രെയ്ഗ് മക്കാർട്ട്നി സ്ഥിരീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!