Wednesday, April 15, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍. നാഗര്‍കോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗര്‍ കോവില്‍ ഹെലിപ്പാഡ് മുതല്‍ വെപ്പമൂഡ് വരെയും 4.30 മുതല്‍ അഞ്ചരവരെ വെപ്പമൂഡ് മുതല്‍ വടച്ചേരി വരെയും റോഡ് ഷോ നടത്തും. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും അടുത്ത ദിവസം തമിഴ്‌നാട്ടില്‍ എത്തും.

ബിജെപിയുടെ പ്രകടനപത്രികയായ ‘താമരൈ വാക്കുരുതി’ കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കി. സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, വര്‍ഷത്തില്‍ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 9000 രൂപ തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് ഇതിലുള്ളത്.

അതേസമയം തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് ചെന്നൈയില്‍ പ്രചാരണത്തിനെത്തും. ടിവികെ ജനറല്‍ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് മത്സരിയ്ക്കുന്ന ടി നഗര്‍, തൗസന്റ് ലൈറ്റ്‌സ്, എഗ്മോര്‍ എന്നിവിടങ്ങളിലാണ് പ്രചാരണം. വൈകീട്ട് നാല് മണിയ്ക്കാണ് പര്യടനം ആരംഭിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കാരിമംഗലത്തും സേലത്തുമാണ് ഇന്ന് പര്യടനം നടത്തുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!