Thursday, April 23, 2026

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില 28 രൂപ വരെ വര്‍ധിക്കുമെന്ന് പ്രവചനം

മുംബൈ: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രവചനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, ഏപ്രില്‍ 29-ന് ശേഷം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടെ എണ്ണ കമ്പനികളുടെ ഇറക്കുമതി ചെലവും വില്‍പന വിലയും തമ്മിലുള്ള അന്തരം വര്‍ധിച്ചതാണ് ഇത്തരമൊരു നീക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒറ്റയടിക്ക് വലിയ വര്‍ധനവ് നടപ്പാക്കുന്നതിന് പകരം ആഴ്ചകളോ മാസങ്ങളോ എടുത്ത് ഘട്ടംഘട്ടമായി വില ഉയര്‍ത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ധനവ് നടപ്പിലായാല്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 120 രൂപയിലേക്കും ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലേക്കും ഉയരും. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില 103 ഡോളര്‍ പിന്നിട്ടത് ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ആശങ്കയുണ്ടാക്കാന്‍ മാത്രമേ ഇത്തരം പ്രവചനങ്ങള്‍ സഹായിക്കൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!