Saturday, April 25, 2026

ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ കൊടിമരത്തിനും സോപാനത്തിനും തൊട്ടുമുകളിലൂടെ അതീവ താഴ്ന്ന നിലയില്‍ വേഗത കുറച്ചാണ് ചേതക് ഹെലികോപ്റ്റര്‍ പറന്നത്.

ശബരിമല മുതല്‍ നിലക്കല്‍ വരെയുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയായിരിക്കെ, ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ക്ഷേത്ര ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം കാലാവസ്ഥ കാരണം ദിശ മാറിപ്പോയതാണെന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എഡിജിപി വ്യക്തമാക്കി. റഡാര്‍ സംവിധാനമില്ലാതെ ജിപിഎസ് വഴി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇത്തരമൊരു പിശക് സംഭവിക്കാനിടയില്ലെന്നാണ് പ്രാഥമിക നിഗമനം.

ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!