ഒന്റാരിയോ: നോർഫോക്ക് കൗണ്ടിയിലെ ടൗൺസെൻഡ് പ്രദേശത്ത് ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഒരു മരണം. മരിച്ചത് നോർഫോക്ക് കൗണ്ടി സ്വദേശിയായ 75കാരൻ. പിക്കപ്പ് ട്രക്കും എസ്‌യുവിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 75കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ രക്ഷാപ്രവർത്തനത്തി. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. അന്വേഷണം തുടരുന്നതിനാൽ കോൺസെഷൻ 3 മേഖലയിൽ ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
