Wednesday, May 27, 2026

കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി ഹൃഷികേഷ് കൊളോത്ത്

സസ്‌കച്വാന്‍: സസ്‌കച്വാനില്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്. മെയ് എട്ടിനാണ് മിനറല്‍ മൈനിങ്ങിനായി സസ്‌കച്വാനിലെ ഉള്‍ക്കാടുകളില്‍ പോയ സംഘത്തിന് നേരെയുണ്ടായ കരടി ആക്രമത്തില്‍ ഇരുപത്തിയേഴുകാരനായ ഹൃഷികേഷ് കൊല്ലപ്പെട്ടത്. സസ്‌കാച്‌വാനിലെ യുറേനിയം ഖനന മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണില്‍ മൂത്ത സഹോദരന്‍ അര്‍ജുന്‍ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറേനിയം എക്‌സ് ഡിസ്‌കവറി കോര്‍പ്പറേഷന്റെ നോര്‍ഡ്ബൈ തടാകത്തിന് സമീപമുള്ള സൂ ബേ പ്രോപ്പര്‍ട്ടിയിലാണ് ഹൃഷികേഷ് ജോലി ചെയ്തിരുന്നത്. കാനഡയിലെ പ്രശസ്തമായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക എന്നതായിരുന്നു ഹൃഷികേഷിന്റെ വലിയ സ്വപ്നമെന്ന് അര്‍ജുന്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലും തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് കാനഡയിലേക്ക് കുടിയേറിയ ശേഷവും ഹൃഷികേഷ് എംഎംഎ പരിശീലനം തുടര്‍ന്നിരുന്നു. പെന്റിക്ടണിലെ സ്‌കോഡന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ഏതാനും മാസങ്ങള്‍ക്കുളളില്‍ വന്‍കൂവറില്‍ ബോക്‌സിങ് കോച്ചായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം. സസ്‌കാച്‌വാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നാലാമത്തെ കരടി ആക്രമണമാണിത്. ഇതിന് മുന്‍പ് 2020ലായിരുന്നു പ്രവിശ്യയില്‍ സമാനമായ രീതിയില്‍ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!