Thursday, June 4, 2026

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി ഹർജിക്കാരൻ ആരോപിക്കുന്നു. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയില്ലല്ലെന്നും മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേസ് സിബിഐക്ക് കൈമാറേണ്ടതുണ്ടോ എന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിച്ച ശേഷം തുടർ തീരുമാനം സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!