Saturday, June 6, 2026

വിജയ് സർക്കാരിന്റെ വാഗ്ദാനം നടപ്പായി; തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ അടച്ചു

ചെന്നൈ: അധികാരത്തിലെത്തിയതിന് പിന്നാലെ നൽകിയ വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. തമിഴ്നാട്ടിൽ സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് (TASMAC) ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടി.

610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്കുമുമ്പ് തന്നെ പൂട്ടിയിരുന്നു. ബാക്കി 107 ഔട്ട്‌ലെറ്റുകൾ ഇന്നലെ അടച്ചുപൂട്ടിയതായി എക്സൈസ് മന്ത്രി കെ വിഗ്നേഷ് വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ അടച്ചത് മധുര ജില്ലയിലാണ് (290). കോയമ്പത്തൂരിൽ 179 ഔട്ട്‌ലെറ്റുകളും പൂട്ടിയിട്ടുണ്ട്. പൂട്ടിയ ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിച്ചിരുന്ന 3,474 ജീവനക്കാരിൽ 2,331 പേരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ശേഷിക്കുന്ന ജീവനക്കാരുടെ പുനർനിയമനത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!