ഹാലിഫാക്സ്:നോവസ്കോഷയിൽ ഇന്ധനവിലയിൽ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ആഴ്ചാന്ത്യ വില പരിഷ്കരണത്തിൽ റെഗുലർ സെൽഫ്-സർവ് പെട്രോളിന്റെ വില 3.3 സെന്റ് കുറഞ്ഞ് ലിറ്ററിന് 169.8 സെന്റായി. ഡീസൽ വിലയും 3.8 സെന്റ് കുറഞ്ഞ് ലിറ്ററിന് 202.2 സെന്റിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായി പെട്രോൾ വിലയിൽ മൊത്തം 15.8 സെന്റിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നോവസ്കോഷയിൽ എനർജി ബോർഡ് ഓരോ വെള്ളിയാഴ്ചയും ഇന്ധനത്തിനുള്ള അടിസ്ഥാന വില നിശ്ചയിക്കുന്നതാണ് നിലവിലെ സംവിധാനം.
