Sunday, June 14, 2026

യുഎഇയിൽ എഐ-ഡാറ്റ മാനേജ്മെന്റിന് പ്രത്യേക അതോറിറ്റി

ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഗവേണൻസ്, ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി പുതിയ ഫെഡറൽ അതോറിറ്റി സ്ഥാപിക്കുന്നതായി യുഎഇ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ ഏകീകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് പുതിയ അതോറിറ്റി രൂപീകരണം പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ എന്ന പേരിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഉമർ അൽ ഒലാമയാണ് അതോറിറ്റിയുടെ നേതൃത്വം വഹിക്കുക. പുതിയ സ്ഥാപനം നേരിട്ട് യുഎഇ മന്ത്രിസഭയ്ക്ക് റിപ്പോർട്ട് ചെയ്യും.

രാജ്യത്തിന്റെ ഡിജിറ്റൽ ഗവൺമെന്റ് സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും ഡാറ്റ മാനേജ്മെന്റ്, എഐ നയം, സ്മാർട്ട് ഗവൺമെന്റ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് അതോറിറ്റിയുടെ പ്രധാന ചുമതലകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!