Monday, June 22, 2026

ഒന്റാരിയോ വിവരാവകാശ നിയമത്തില്‍ മാറ്റം; പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെദൈനംദിന പരിപാടികള്‍ ഇനി രഹസ്യം

ടൊറന്റോ: ഓന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ ഔദ്യോഗിക ദിനചര്യകള്‍ (ഡെയ്ലി കലണ്ടര്‍) ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പൂര്‍ണ്ണമായി മറച്ചുവെക്കും. പ്രവിശ്യയിലെ വിവരാവകാശ നിയമത്തില്‍ വരുത്തിയ മുന്‍കാല പ്രാബല്യമുള്ള ഭേദഗതികളെ തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം.

പുതിയ നിയമപരിഷ്‌കരണത്തോടെ കാബിനറ്റ് മന്ത്രിമാര്‍, പാര്‍ലമെന്ററി അസിസ്റ്റന്റുമാര്‍ എന്നിവരുടെയും അവരുടെ ഓഫീസുകളുടെയും പക്കലുള്ള ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനുള്ള പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അവകാശമാണ് പൂര്‍ണ്ണമായും ഇല്ലാതായത്. 2018-ല്‍ അധികാരമേറ്റത് മുതല്‍, മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയര്‍ ഫോര്‍ഡ് തന്റെ പൊതുപരിപാടികളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി നല്‍കാറില്ലായിരുന്നു. ഈ സുതാര്യതയില്ലായ്മയെ മറികടക്കാന്‍ മാധ്യമങ്ങള്‍ വിവരാവകാശ നിയമത്തെ (FOI) ആശ്രയിക്കുകയും, പല ഭാഗങ്ങളും നീക്കം ചെയ്ത രൂപത്തിലാണെങ്കിലും അദ്ദേഹത്തിന്റെ കലണ്ടര്‍ രേഖകള്‍ നിരന്തരം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ അവതരിപ്പിക്കപ്പെടുകയും ഏപ്രില്‍ അവസാനത്തോടെ നിലവില്‍ വരികയും ചെയ്ത ‘ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പ്രൈവസി ആക്ട്’ (FIPPA) ഭേദഗതിയോടെ ഇത്തരം ഔദ്യോഗിക വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല.

ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. കാബിനറ്റ് മന്ത്രിമാരുടെ രേഖകള്‍ക്ക് വ്യക്തമായ പരിരക്ഷയില്ലാത്ത കാനഡയിലെ ചുരുക്കം ചില പ്രവിശ്യകളിലൊന്നായിരുന്നു ഓണ്‍ടാരിയോ എന്നും, 40 വര്‍ഷം പഴക്കമുള്ള നിയമത്തെ ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് പരിഷ്‌കരിക്കാനും കാലതാമസം ഒഴിവാക്കാനുമാണ് ഈ മാറ്റമെന്നുമാണ് പ്രവിശ്യാ സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ പ്രീമിയര്‍ ഫോര്‍ഡിന്റെ ഓഫീസ് തയ്യാറായില്ല.ഈ നിയമഭേദഗതി ജനാധിപത്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമാണെന്ന് ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ‘സെന്റര്‍ ഫോര്‍ ഫ്രീ എക്‌സ്പ്രഷന്‍’ ഡയറക്ടര്‍ ജെയിംസ് ടര്‍ക്ക് കുറ്റപ്പെടുത്തി. നിലവിലുള്ള നിയമത്തില്‍ തന്നെ സുപ്രധാന വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വകുപ്പുകള്‍ ഉണ്ടായിരുന്നുവെന്നും, പുതിയ മാറ്റങ്ങള്‍ ഓണ്‍ടാരിയോയെ കടുത്ത രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഒരു വ്യവസ്ഥിതിയിലേക്ക് പിന്നോട്ട് നടത്തുമെന്നും വിവരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!