Thursday, June 25, 2026

എൽമിറയിലെ സ്നോ-ക്ലിയറിങ് പ്രോഗ്രാം നിർത്തലാക്കി; നടപടി പരാതികൾ വർധിച്ചതോടെ

ടൊറന്റോ: ഒന്റാരിയോയിലുള്ള എൽമിറയിൽ ശൈത്യകാലത്ത് നടപ്പാതകളിൽ നിന്ന് മഞ്ഞുമൂടുന്നത് നീക്കം ചെയ്യുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പാലിറ്റി മുൻപ് നടത്തിയിരുന്ന സ്നോ-ക്ലിയറിങ് പ്രോഗ്രാം നിർത്തലാക്കി. വൂൾവിച്ച് ടൗൺഷിപ്പ് കൗൺസിൽ 21 വർഷമായി നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് അവസാനിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ സ്നോ-ക്ലിയറിങ് പ്രോഗ്രാമിനെക്കുറിച്ച് താമസക്കാർ ഉന്നയിച്ച പരാതികൾ കാരണം പദ്ധതിയെക്കുറിച്ചുള്ള വിമർശനം വർധിച്ചിരുന്നു. കഴിഞ്ഞ ശീതകാലത്ത് മാത്രം 400-ലധികം ഔദ്യോഗിക പരാതികളാണ് ലഭിച്ചത്. സ്വത്ത് നാശനഷ്ടങ്ങളും പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇനി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വ്യക്തികളും ബിസിനസ്സുകാരും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലുള്ള നടപ്പാതകൾ വൃത്തിയാക്കാൻ സ്വന്തം നിലയ്ക്ക് ഉത്തരവാദികളായിരിക്കും.

ഇതിനൊപ്പം, നഗരത്തിലെ പൊതു സ്ഥലങ്ങളായ പാർക്കുകളും മുനിസിപ്പൽ നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഞ്ഞ് നീക്കം ചെയ്യൽ തുടരും. എൽമിറയിൽ സഹായം ആവശ്യമുള്ളവർക്ക് പിന്തുണ നൽകുന്നതിനായി പുതിയ കമ്മ്യൂണിറ്റി പദ്ധതികൾ പരിഗണിക്കുന്നതായും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!