Saturday, June 27, 2026

പൈപ്പ്‌ലൈന്‍ പദ്ധതി ജൂലൈ ഒന്നിനകം പൂര്‍ത്തീകരിക്കും: ആല്‍ബര്‍ട്ട സര്‍ക്കാര്‍

എഡ്മിന്റണ്‍: പൈപ്പ്ലൈന്‍ പദ്ധതിയുടെ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അനശ്ചിതത്വം തുടരുന്നു. പുതിയ പൈപ്പ്ലൈനിനായുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഫെഡറല്‍-അല്‍ബര്‍ട്ട സര്‍ക്കാരുകള്‍ നിശ്ചയിച്ച അവസാന തീയതി ജൂലൈ 1 (കാനഡ ദിനം) ആണ്. ഈ നിര്‍ദ്ദേശം ലഭിച്ചാല്‍ ഒക്ടോബര്‍ ഒന്നോടെ ഇത് ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി പ്രഖ്യാപിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് സാധിക്കും. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പൈപ്പ്ലൈന്‍ പദ്ധതിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും ജൂലൈ ഒന്നിന് മുന്‍പ് തന്നെ ഇത് സമര്‍പ്പിക്കുമെന്നും അല്‍ബര്‍ട്ട പ്രീമിയറുടെ പ്രസ് സെക്രട്ടറി സാം ബ്ലാക്കറ്റ് ഇമെയിലിലൂടെ വ്യക്തമാക്കി. എന്നാല്‍, മുന്‍പ് പലതവണ ഇരു സര്‍ക്കാരുകളും തമ്മിലുള്ള സമയപരിധികള്‍ ലംഘിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഈ ലക്ഷ്യം എത്രത്തോളം പ്രായോഗികമാണെന്നതില്‍ വിദഗ്ദ്ധര്‍ക്ക് സംശയമുണ്ട്.

ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം ലാഭകരമാണെന്നതാണ് നിലനില്‍ക്കുന്ന പ്രധാന ചോദ്യമെന്ന് ആല്‍ബര്‍ട്ട പെട്രോളിയം മാര്‍ക്കറ്റിങ് കമ്മീഷന്‍ മുന്‍ സി.ഇ.ഒ റിച്ചാര്‍ഡ് മാസ്സണ്‍ ചൂണ്ടിക്കാട്ടി. ‘ഈ പൈപ്പ്ലൈന്‍ വേണമെന്ന് എണ്ണ ഉത്പാദകര്‍ ഒന്നിച്ച് ആവശ്യപ്പെടുകയും കരാറുകളില്‍ ഒപ്പിടാന്‍ തയ്യാറാവുകയും വേണം. എന്നാല്‍ നിലവില്‍ അങ്ങനെയൊരു നീക്കം കാണുന്നില്ല,’ അദ്ദേഹം പറഞ്ഞു. പൈപ്പ്ലൈന്‍ കടന്നുപോകുന്നതിനായി ബ്രിട്ടിഷ് കൊളംബിയയിലൂടെയുള്ള (B.C.) വിവിധ റൂട്ടുകള്‍ ആല്‍ബര്‍ട്ട പരിഗണിക്കുന്നുണ്ടെങ്കിലും ടാങ്കര്‍ നിരോധനവും പ്രാദേശിക എതിര്‍പ്പുകളും കാരണം തെക്കന്‍ റൂട്ടിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഇതിനുപുറമേ, കാര്‍ബണ്‍ സംഭരണത്തിനായുള്ള ‘പാത്ത്വേസ് പ്രൊജക്റ്റ്’ (Pathways project) നിര്‍മ്മാണം പൈപ്പ്ലൈന്‍ പദ്ധതിയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. കനേഡിയന്‍ നാച്ചുറല്‍ റിസോഴ്സസ്, സെനോവസ് എനര്‍ജി, ഇംപീരിയല്‍ ഓയില്‍, സണ്‍കോര്‍ എനര്‍ജി, കൊണോകോഫിലിപ്‌സ് കാനഡ എന്നീ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന ഓയില്‍ സാന്‍ഡ്‌സ് അലയന്‍സ് (Oil Sands Alliance) ആണ് ഈ പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇതിന്റെ ചിലവുകളും ബാധ്യതകളും സംബന്ധിച്ച് സര്‍ക്കാരും വ്യവസായ ഗ്രൂപ്പുകളും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സങ്കീര്‍ണ്ണമായ ഇത്തരം പദ്ധതികളുടെ സമയപരിധി നീണ്ടുപോകുന്നത് രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!