Saturday, June 27, 2026

ടൊറോന്റോ സോഷ്യൽ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം;ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻമാർ

Photo: Abin Joseph

മിസിസാഗ: കാനഡയിലെ കായികപ്രേമികൾക്കും മലയാളി സമൂഹത്തിനും ആവേശം പകർന്ന ടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഇന്റർനാഷണൽ ടഗ് ഓഫ് വാർ (വടംവലി) ചാമ്പ്യൻഷിപ്പിൽ ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻമാർ. കോട്ടയം ബ്രദേഴ്സിനെ ആണ് ഫൈനലിൽ തോൽപ്പിച്ചത് . മൂന്നാം സ്ഥാനം ന്യൂയോർക്കിനും നാലാം സ്ഥാനം ഹോക്സ് കാനഡയ്ക്കും ലഭിച്ചു .

ജൂൺ 27 ശനിയാഴ്ച മിസിസാഗയിൽ വച്ചായിരുന്നു മത്സരം . കരുത്തും കൂട്ടായ്മയും നിശ്ചയദാർഢ്യവും ഒരുമിച്ച് പ്രകടമായ വമ്പൻ കായികമാമാങ്കത്തിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ടീമുകളാണ് പങ്കെടുത്തത്.

മത്സര വിജയികൾക്കായി ആകർഷകമായ സമ്മാനത്തുക ആണ് നൽകിയത്.

ഒന്നാം സമ്മാനം – $4,444,രണ്ടാം സമ്മാനം – $2,222, മൂന്നാം സമ്മാനം – $1,111, നാലാം സമ്മാനം – $555 എന്നിങ്ങനെ ആയിരുന്നു സമ്മാനത്തുക . ജെയിംസ് ഓട്ടോ ഗ്രൂപ്പ് ആയിരുന്നു മത്സരത്തിൻ്റെ മെഗാ സ്പോൺസർ .

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!