Monday, June 29, 2026

സ്വര്‍ണ നിരക്കുകളില്‍ ഇടിവ്; ഇന്ന് പവന് 680 രൂപ കുറഞ്ഞു

സംസ്ഥാനസ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് (ജൂണ്‍ 29) വില താഴേക്ക് പതിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയായും, പവന് 680 രൂപ ഇടിഞ്ഞ് 1,04,880 രൂപയായും പുതുക്കി നിശ്ചയിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,560 രൂപയില്‍ (ജൂണ്‍ 1, 2, 3 തീയതികളില്‍) നിന്ന് പവന് 9,680 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരി 29-ലെ സര്‍വകാല റെക്കോര്‍ഡ് വിലയായ 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ 26,280 രൂപയോളം കുറവിലാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയും സംഘര്‍ഷങ്ങളും ഉരുണ്ടുകൂടുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും, ഇതിനെത്തുടര്‍ന്നുണ്ടായ പണപ്പെരുപ്പ ഭീഷണിയുമാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് പെട്ടെന്നുള്ള ഇടിവിന് കാരണമായത്. 22 കാരറ്റിന് പുറമെ കുറഞ്ഞ പരിശുദ്ധിയുള്ള മറ്റ് സ്വര്‍ണ വിഭാഗങ്ങളിലും വിലക്കുറവ് പ്രതിഫലിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ താഴ്ന്ന് 10,775 രൂപയിലും, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,395 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,415 രൂപയായി.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഇത് പ്രകാരം 10 ഗ്രാം വെള്ളിക്ക് 2,400 രൂപയും, 100 ഗ്രാമിന് 24,000 രൂപയും, ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടും വെള്ളി വിപണി സ്ഥിരതയോടെ നിലകൊള്ളുകയാണ്.

ഇന്ന് വിപണി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കുറഞ്ഞത് 1,13,586 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. അടിസ്ഥാന പവന്‍ വിലയായ 1,04,880 രൂപയോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം ജി.എസ്.ടി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവയും കൂട്ടിച്ചേര്‍ത്താണ് ഈ തുക കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈനുകളുടെ സങ്കീര്‍ണത അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വരുമെന്നതിനാല്‍ അന്തിമ വിലയില്‍ വ്യത്യാസമുണ്ടാകാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!