Tuesday, June 30, 2026

ആർട്ടിക് പ്രദേശത്തിന്റെ സുരക്ഷ; കാനഡ പ്രധാനമന്ത്രി ഇൻയൂട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കെബെക്ക്: ആർട്ടിക് മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇൻയൂട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെബെക്കിലെ കുജുവാക്കിൽ നടന്ന ഇൻയൂട്ട്-ക്രൗൺ പാർട്ണർഷിപ്പ് കമ്മിറ്റി യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ദേശീയ സുരക്ഷ, ആർട്ടിക് പ്രദേശത്തിന്റെ സുരക്ഷ, പ്രതിരോധം, ഭവനനിർമ്മാണം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യവും ക്ഷേമവും ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഫെഡറൽ മന്ത്രിസഭയിലെ ആറിലധികം മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.2017-ൽ ആരംഭിച്ച ഇൻയൂട്ട്-ക്രൗൺ പാർട്ണർഷിപ്പ് കമ്മിറ്റി വർഷത്തിൽ മൂന്ന് തവണയാണ് യോഗം ചേരുന്നത്. ഇതിൽ ഒരു യോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നതാണ് രീതി.

അടുത്തിടെ ഓട്ടവയിൽ നടന്ന ആർട്ടിക് സുരക്ഷാ ഫോറത്തിൽ ഇൻയൂട്ട് സംഘടനകൾ ഫെഡറൽ സർക്കാരിനോട് കൂടുതൽ ശക്തമായ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. ചില വിഷയങ്ങളിൽ ഇൻയൂട്ട് നേതാക്കളും ഫെഡറൽ സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!