ലണ്ടന്‍ ഒന്റാരിയോ: കലാലോകത്തിന് ദൃശ്യവിരുന്നൊരുക്കാന്‍ നൂപുര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിക്കുന്ന ‘നൂപുരോത്സവ് 2026’ ജൂലൈ 4 ശനിയാഴ്ച അരങ്ങേറും. ലണ്ടന്‍ ഒന്റാരിയോയിലെ ഡണ്ടാസ് സ്ട്രീറ്റിലുള്ള പ്രശസ്തമായ പാലസ് തിയേറ്ററിലാണ് (Palace Theatre, 710 Dundas St. London) ഈ മെഗാ നൃത്തോത്സവം നടക്കുക.

വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരങ്ങളിലൂടെയും സംഗീത പരിപാടികളിലൂടെയും കാണികള്‍ക്ക് വേറിട്ടൊരു കലാനുഭവം സമ്മാനിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നൂപുര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാനഡയിലെ മലയാളി സമൂഹത്തിന് മുന്നില്‍ ക്ലാസിക്കല്‍, സെമി-ക്ലാസിക്കല്‍ നൃത്തരൂപങ്ങളുടെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സമന്വയമായിരിക്കും ഈ പരിപാടി.
പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങക്കായി ഗായത്രി ദേവി വിജയകുമാറുമായി 416-500-4681 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
