വയനാട്: വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിര്‍മ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
നിലവില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തേണ്ട ആവശ്യമില്ല. എല്ലാം നിയന്ത്രണത്തില്‍ ആണെന്നും ഫയര്‍ഫോഴ്‌സ് മേധാവി വ്യക്തമാക്കി.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയില്‍ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു.
