Friday, July 10, 2026

തൊഴിൽ വിപണിയിൽ മുന്നേറ്റം; കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു

ഓട്ടവ: കാനഡയിലെ തൊഴിൽ വിപണിയിൽ ജൂൺ മാസത്തിലും മുന്നേറ്റമുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ജൂണിൽ രാജ്യത്ത് 18,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതോടെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറഞ്ഞു.15 മുതൽ 24 വയസുവരെയുള്ള യുവാക്കൾക്ക് ഈ വർഷത്തെ വേനൽക്കാല തൊഴിൽ വിപണി കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട തുടക്കമാണ് ലഭിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഈ പ്രായവിഭാഗത്തിൽ 33,000 തൊഴിലവസരങ്ങളുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ജൂണിലെ തൊഴിൽ വളർച്ച പ്രധാനമായും പാർട്ട് ടൈം ജോലികളിലൂടെയാണ് ഉണ്ടായത്. മൊത്തവ്യാപാര-ചില്ലറവ്യാപാര മേഖലയും ഭക്ഷ്യ-താമസ സേവന മേഖലയുമാണ് പുതിയ തൊഴിലവസരങ്ങൾക്ക് പ്രധാന സംഭാവനകൾ നൽകിയത്.അതേസമയം, നിർമ്മാണ മേഖലയിൽ തൊഴിൽ നഷ്ടം തുടരുകയാണ്. 2025 ജനുവരിയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഇതുവരെ ഈ മേഖലയിൽ ഏകദേശം 61,000 തൊഴിലവസരങ്ങൾ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ തീരുവ നടപടികൾ വ്യവസായ മേഖലയെ ഇപ്പോഴും ബാധിക്കുന്നതായാണ് വിലയിരുത്തൽ.

ജൂൺ മാസത്തെ തൊഴിൽ റിപ്പോർട്ട് ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശനിരക്ക് തീരുമാനത്തിന് മുമ്പുള്ള അവസാന പ്രധാന സാമ്പത്തിക സൂചികയാണ്. ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പലിശനിരക്ക് തീരുമാനത്തിൽ ഈ കണക്കുകൾക്ക് നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!