തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഹൈക്കോടതി ഉത്തരവനുസരിച്ച് നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ നടക്കും. ചടങ്ങ് നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. അംഗീകൃത മാധ്യമപ്രവർത്തകർക്ക് ചടങ്ങിൽ പ്രവേശനം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
നേരത്തെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണി വരെയായിരുന്നു ജാമ്യത്തിന്റെ കാലാവധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

എന്നാൽ കാപ്പ നിയമപ്രകാരമുള്ള തടങ്കൽ നിലനിന്നതിനാൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സത്യപ്രതിജ്ഞ നടത്താൻ സാധിക്കുമായിരുന്നില്ല. പുതിയ ഉത്തരവോടെ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള നിയമതടസം നീങ്ങി.അതേസമയം, സത്യപ്രതിജ്ഞ പൂർത്തിയാക്കിയാലും കാപ്പ ഉത്തരവ് നിലവിലുള്ളതിനാൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ ആർ സുഗതന് പങ്കെടുക്കാൻ സാധിക്കില്ല.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11ന് വിയ്യൂർ ജയിലിൽ പുനഃ സത്യപ്രതിജ്ഞ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അംഗീകൃത മാധ്യമപ്രർത്തകർക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയൂ. എന്നാൽ കാപ്പ നിലനിൽക്കുന്നതിനാൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ സുഗതന് തുടർന്നും പങ്കെടുക്കാനാവില്ല.
