മൺട്രിയോൾ: കെബെക്കിലെ മൺട്രിയോളിൽ കാറിടിച്ച് രണ്ട് സൈക്കിൾ യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം വിൽ-മാരി ബറോയിലാണ് അപകടമുണ്ടായത്.പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 വയസുള്ള ഒരാളുടെ നില ഗുരുതരമാണ്. 61 വയസുള്ള മറ്റൊരാൾ അപകടനില തരണം ചെയ്തതായി SPVM വക്താവ് മാനുവൽ കൂച്ചർ അറിയിച്ചു.

അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവറിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഡ്രൈവർക്ക് അപകടത്തിൽ പരുക്കേറ്റിട്ടില്ല. പൊലീസ് പരിശോധനകൾ നടക്കുന്നതിനിടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
