Friday, July 17, 2026

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ സംസ്ഥാനമായ ചിയാപ്പാസിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് മെക്സിക്കോയുടെ പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.അമേരിക്കൻ ജിയോളജിക്കൽ സർവേ (USGS)യുടെ കണക്കുകൾ പ്രകാരം, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മെക്സിക്കോയിലെ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു. പ്രഭവകേന്ദ്രത്തിന്റെ ആഴം കുറവായതിനാൽ സമീപ പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്.

മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഗ്വാട്ടിമാല സിറ്റി ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചതായി അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുകയും ചില സ്ഥലങ്ങളിൽ ഷെൽഫുകളിലെയും ചുവരുകളിലെയും വസ്തുക്കൾ താഴേക്ക് വീഴുകയും ചെയ്തതായി ദൃക്സാക്ഷികൾ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.അമേരിക്കൻ സുനാമി മുന്നറിയിപ്പ് സംവിധാനവും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ ബന്ധപ്പെട്ട അധികൃതർ നിരീക്ഷിച്ചുവരികയാണ്.7.4 തീവ്രതയുള്ള ഭൂചലനങ്ങൾ ‘മേജർ’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം ഭൂചലനങ്ങൾ വ്യാപകമായ നാശനഷ്ടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!