Thursday, July 30, 2026

ഹാമിൽട്ടൺ ക്രിക്കറ്റ് ഹംഗാമ 2026ന് കൊടിയുയരുന്നു; 28 ടീമുകൾ പോരാട്ടത്തിന്

ടൊറന്റോ: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമുണർത്തി ഹാമിൽട്ടൺ ക്രിക്കറ്റ് ഹംഗാമ 2026ന് ഓഗസ്റ്റ് 1ന് തുടക്കമാകും. ഹാമിൽട്ടൺ സൂപ്പർ കിങ്സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ടൂർണമെന്റിൽ ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 28 ടീമുകൾ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും.

ഹാമിൽട്ടൺ മലയാളി സമാജത്തിന്റെ HMS ക്രിക്കറ്റ് ഗ്രൗണ്ടിൽ, 1095 വുഡ്‌ബേൺ റോഡിലാണ് ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുന്ന ഹംഗാമയിൽ പുരുഷന്മാർക്കായുള്ള ഹാമിൽട്ടൺ സൂപ്പർ കപ്പ്, 40 വയസിന് മുകളിലുള്ളവർക്കായുള്ള മാസ്റ്റേഴ്‌സ് കപ്പ്, വനിതകൾക്കായുള്ള ക്വീൻസ് കപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പുരുഷന്മാരുടെ ഹാമിൽട്ടൺ സൂപ്പർ കപ്പിൽ ജേതാക്കളാകുന്ന ടീമിന് എവർ റോളിംഗ് ട്രോഫിയോടൊപ്പം $2,101 സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും $1,101യും ലഭിക്കും.

40 വയസിന് മുകളിലുള്ള കളിക്കാർക്കായുള്ള മാസ്റ്റേഴ്‌സ് കപ്പിൽ വിജയികളാകുന്ന ടീമിന് എവർ റോളിംഗ് ട്രോഫിയും $1,001യും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും $501യും ലഭിക്കും.

വനിതകൾക്കായുള്ള ക്വീൻസ് കപ്പിൽ ജേതാക്കളാകുന്ന ടീമിന് എവർ റോളിംഗ് ട്രോഫിയും $751യും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും $501യും നൽകും. മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും പ്രത്യേക പുരസ്‌കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളിലെയും മോസ്റ്റ് വാല്യൂവബിൾ പ്ലെയർമാർക്ക് (MVP) Canista Capital Ltd. പ്രത്യേക സമ്മാനങ്ങൾ നൽകും. കുട്ടികൾക്കായി നടത്തുന്ന ലക്കി ഡ്രോയുടെ സമ്മാനങ്ങളും Canista Capital Ltd. സ്‌പോൺസർ ചെയ്യും.

കളിക്കളത്തിനു പുറത്തും ഉത്സവപ്രതീതിയിലായിരിക്കും ഹാമിൽട്ടൺ ക്രിക്കറ്റ് ഹംഗാമ. തൃപ്തി കാറ്ററിങ് ഒരുക്കുന്ന ലൈവ് നാടൻ തട്ടുകടയിൽ വൈവിധ്യമാർന്ന കേരളീയ വിഭവങ്ങൾ ലഭ്യമാകും. കുടുംബങ്ങൾക്കായി വിവിധ വിനോദപരിപാടികളും കുട്ടികൾക്കായി ട്രാംപോളിൻ ഉൾപ്പെടെയുള്ള പ്രത്യേക വിനോദസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റുകൾ നേടുന്ന ബൗളർമാർക്കും തുടർച്ചയായി മൂന്ന് സിക്‌സുകൾ നേടുന്ന ബാറ്റർമാർക്കും James Auto Group സ്‌പോൺസർ ചെയ്യുന്ന ഗ്യാസ് കാർഡുകൾ സമ്മാനമായി നൽകും.

പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ സജി ആന്റണി റിയൽ എസ്റ്റേറ്റും, കേരളീയ രുചികളുടെ വിശ്വസ്ത നാമമായ തൃപ്തി കാറ്ററിങ്ങുമാണ് ഹാമിൽട്ടൺ ക്രിക്കറ്റ് ഹംഗാമ 2026ന്റെ പ്രധാന സ്‌പോൺസർമാർ.

മൂന്ന് ദിവസവും ആവേശകരമായ മത്സരങ്ങളും കുടുംബസൗഹൃദ വിനോദങ്ങളും നിറയുന്ന ക്രിക്കറ്റ് ഹംഗാമ, ഓഗസ്റ്റ് 3ന് നടക്കുന്ന ഫൈനൽ മത്സരങ്ങളോടെയും സമ്മാനദാനച്ചടങ്ങോടെയും സമാപിക്കും. സംഘാടകർ ക്രിക്കറ്റ് പ്രേമികളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!