Friday, August 7, 2026

സുരക്ഷാ വീഴ്ച: കാനഡയില്‍ 72,000-ത്തിലധികം ടോയ്ലറ്റ് ക്ലീനറുകള്‍ തിരിച്ചുവിളിച്ചു

ഓട്ടവ: പ്രമുഖ ടോയ്ലറ്റ് ക്ലീനിങ് ഉല്‍പ്പന്നം ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം. കൃത്യമല്ലാത്ത ലേബലിങും കുട്ടികള്‍ക്ക് എളുപ്പത്തില്‍ തുറക്കാവുന്ന പാക്കേജിങും കാരണമാണ് ‘അള്‍ട്രാ ബിഗ് ബ്ലൂ ഓട്ടോമാറ്റിക് ടോയ്ലറ്റ് ബൗള്‍ ക്ലീനര്‍’ (Ultra Big Blue Automatic Toilet Bowl Cleaner) കാനഡ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.

ശരിയായ ലേബല്‍ വിവരങ്ങളും സുരക്ഷിതമായ പാക്കേജിങും ഇല്ലാത്തത് മൂലം വിഷവസ്തുക്കള്‍ അബദ്ധത്തില്‍ ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ ജീവഹാനിക്കോ വരെ കാരണമായേക്കാമെന്നും ഫെഡറല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ കട്ടിയുള്ള രാസവസ്തു അടങ്ങിയ ഈ ഉല്‍പ്പന്നം ഫ്‌ലഷ് ടാങ്കിനുള്ളില്‍ വെച്ചാണ് ഉപയോഗിക്കുന്നത്.

2020 ജൂലൈ മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ 72,000-ത്തിലധികം യൂണിറ്റ് ഉല്‍പ്പന്നങ്ങള്‍ കാനഡയിലുടനീളം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇതുവരെയും ഇതുമൂലം അപകടങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ അത് ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തിവെക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!