Friday, August 7, 2026

മണ്‍ട്രിയോള്‍ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ 2031 മുതല്‍ പഴയ ട്രെയിനുകള്‍ സര്‍വീസ് നടത്തും

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ 2031 മുതല്‍ നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന മെട്രോ ട്രെയിനുകള്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുക. നെറ്റ്വര്‍ക്കിലെ രണ്ട് ലൈനുകള്‍ തമ്മില്‍ ട്രെയിനുകള്‍ പരസ്പരം മാറ്റാന്‍ ഗതാഗത ഏജന്‍സിയായ എസ്.ടി.എം (STM) എടുത്ത തീരുമാനമാണ് ഇതിന് കാരണം.

ബ്ലൂ ലൈന്‍ വികസനം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഗ്രീന്‍ ലൈനില്‍ ഓടുന്ന അത്യാധുനിക ‘അസൂര്‍’ (Azur) ട്രെയിനുകള്‍ പൂര്‍ണ്ണമായും ബ്ലൂ ലൈനിലേക്ക് മാറ്റും. പകരമായി ബ്ലൂ ലൈനിലെ 50 വര്‍ഷത്തോളം പഴക്കമുള്ള എം.ആര്‍-73 (MR-73) ട്രെയിനുകള്‍ ഗ്രീന്‍ ലൈനിലേക്ക് മാറ്റും. ബ്ലൂ ലൈനിലെ പുതിയ സിസ്റ്റം പഴയ എം.ആര്‍-73 ട്രെയിനുകളുമായി ചേരുന്നതല്ലെന്നതിനാലാണ് ഈ മാറ്റം. പുതിയ ട്രെയിനുകളെ അപേക്ഷിച്ച് കൃത്യതയിലും വിശ്വാസ്യതയിലും 11 ശതമാനം കുറവുള്ളവയാണ് ഈ പഴയ മോഡലുകള്‍.

ഈ നീക്കം മെട്രോ സര്‍വീസുകളെ ബാധിക്കുമെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടിയായ പ്രൊജക്റ്റ് മണ്‍ട്രിയോള്‍ കൗണ്‍സിലര്‍ സാറ വി. ഡോയോണ്‍ വ്യക്തമാക്കി. ഗ്രീന്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടണമെന്നും 2036-ഓടെ പഴയ എം.ആര്‍-73 ട്രെയിനുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംവിധാനം നവീകരിക്കാന്‍ പ്രവിശ്യാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മേയര്‍ സോറയ മാര്‍ട്ടിനസ് ഫെറാഡ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!