Saturday, June 13, 2026

രാജ്യത്ത് റിസര്‍വ് സൈനികരെ സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് പുടിന്‍

Putin will make reserve soldiers part of the army in the country

റഷ്യയില്‍ റിസര്‍വിലുളള സൈനികരെ സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രെയ്‌നുമായി യുദ്ധം പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ പുതിയ പ്രഖ്യാപനം.
റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായി പുടിന്‍ അറിയിച്ചു. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പ്രഖ്യാപനം.

ഇതോടെ ഒരു വിഭാഗം റഷ്യന്‍ പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാകും. രണ്ടാം ലോക യുദ്ധത്തിന് ശേഷമുളള ആദ്യ നടപടിയാണിത്. മൂന്നു ലക്ഷം പേരാണ് സൈന്യത്തിലേക്ക് പുതുതായി ചേരുക. റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍ ഏത് മാര്‍ഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്‌ക് പറയുകയല്ല, മറുപടി നല്‍കാന്‍ ഇനിയും ഏറെ ആയുധങ്ങള്‍ കയ്യിലുണ്ടെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്‌നിലെ ഡോണ്‍ബാസ് കീഴടക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം റഷ്യന്‍ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്താനുളള നീക്കത്തെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചു. കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലും റഷ്യ പിടിച്ചെടുത്ത ഖെര്‍സണ്‍, സപൊറീഷ്യ പ്രദേശങ്ങളിലുമാണ് ഹിതപരിശോധന നടക്കുക. എന്നാല്‍ ഹിത പരിശോധന കൃത്രിമ വോട്ടെടുപ്പ് ആണെന്നും ഒരിക്കലും അംഗീകരിക്കില്ല എന്നും അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!