Tuesday, July 14, 2026

ക്യുബക്കിൽ കാണാതായ 64കാരന്റെ മൃതദേഹം കണ്ടെത്തി; യുവാവും യുവതിയും അറസ്റ്റിൽ

Body of 64-year-old missing in Quebec found; A young man and a young woman were arrested

മോൺട്രിയൽ : ക്യുബക്കിലെ ലാ പ്രെറിയിൽ നിന്നുള്ള 64 കാരന്റെ മരണവുമായി ബന്ധപ്പെട്ട് യുവാവും യുവതിയും അറസ്റ്റിലായതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ലുക് ലാഫോണ്ടെയ്‌ൻ കൊല്ലപ്പെട്ട കേസിലാണ് 18 വയസ്സുള്ള യുവാവിനെയും 19 കാരിയായ യുവതിയും അറസ്റ്റിലായത്.

തിങ്കളാഴ്ചയാണ് ലുക് ലാഫോണ്ടെയ്‌നെ കാണാതായതായി കുടുംബം റിപ്പോർട്ട് ചെയ്തത്. മോൺട്രിയലിന്റെ തെക്കൻ തീരത്തുള്ള ലോംഗ്യുയിലിന് കിഴക്കുള്ള സെന്റ്-ബേസിൽ-ലെ-ഗ്രാൻഡിൽ നിന്നും ലഫോണ്ടെയ്‌ന്റെ മൃതദേഹം പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസ്ഥലത്തു നിന്നും യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പ്രവിശ്യാ പോലീസ് (എസ്‌ക്യു) അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായവർ 1-800-659-4264 എന്ന നമ്പറിൽ പ്രവിശ്യാ പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!