കാൾഗറി : വാരാന്ത്യത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റതായി എമർജൻസി മെഡിക്കൽ സർവ്വീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ ബ്രിഡിൽവുഡിലെ ഒരു വീട്ടിൽ വെച്ചാണ് കുട്ടിയെ നായ്ക്കൾ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എമർജൻസി മെഡിക്കൽ സർവ്വീസ് പറഞ്ഞു.
നായ്ക്കളെ അനിമൽ സർവീസസ് പിടികൂടി.
