Wednesday, July 1, 2026

ബാലസോര്‍ അപകടം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Balasore Accident; Three railway officials arrested

ബാലസോര്‍ അപകടത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍കുമാര്‍ മെഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ഖാന്‍, ടെക്‌നീഷ്യന്‍ പപ്പുകുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അപകട കാരണം സിഗ്നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബഗാനഗ സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഗുഡ്‌സ് ട്രെയിന്‍ കിടന്നിരുന്ന ട്രാക്കിലേക്ക് കോറമാണ്ഡല്‍ എക്‌സ്പ്രസിനെ കടത്തി വിടുകയായിരുന്നു. കോറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂര്‍ സൂപ്പര്‍ഫാസ്റ്റ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!