Saturday, June 13, 2026

2024ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമ

Manama has been selected as the Gulf Tourism Capital of 2024

ഗള്‍ഫ് ടൂറിസം തലസ്ഥാനമായി ഇനി മനാമ. ഒമാനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് 2024ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തത്. സ്ഥലത്ത് ധാരാളം ടൂറിസം പ്ലാന്‍ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്തത് കണക്കിലെടുത്താണ് പദവി നല്‍കിയത്. സമ്മേളനത്തില്‍ ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ടൂറിസം മേഖലയുടെ ഉണര്‍വിന് ശക്തമായ നീക്കങ്ങള്‍ ബഹ്‌റൈന്‍ നടത്തിയതായി മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുന്നതിനും ബഹ്‌റൈനെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിലും രാജ്യം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പാരിസ്ഥിതിക നിലവാരം ഉയര്‍ത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിര്‍ത്തുന്നതിനുമായി ഈ ശ്രമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. വിവിധ ജി.സി.സി രാഷ്ട്രങ്ങളുമായി ഈ രംഗത്ത് കൂടുതല്‍ സഹകരിക്കുന്നതിന് ബഹ്‌റൈന്‍ സന്നദ്ധമാണെന്നും, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും സാധിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!