Wednesday, April 15, 2026

ജീവനക്കാരുടെ അഭാവം; ബ്രിട്ടിഷ് കൊളംബിയയിൽ മൂന്ന് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അടച്ചു

lack of staff; Three health care centers have closed in British Columbia

വാൻകൂവർ : ജീവനക്കാരുടെ അഭാവം കാരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അടച്ചതായി ബ്രിട്ടിഷ് കൊളംബിയ ഇന്റീരിയർ ഹെൽത്ത് പ്രഖ്യാപിച്ചു.

കെറിമിയോസിലെ സൗത്ത് സിമിൽകമീൻ ഹെൽത്ത് സെന്റർ, ന്യൂ ഡെൻവറിലെ സ്ലൊക്കൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, സൗത്ത് ഒകനാഗൻ ജനറൽ ആശുപത്രി എന്നീ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാണ് അടച്ചത്. നഴ്സുമാരുടെ കുറവ് മൂലം കെറിമിയോസിലെ സൗത്ത് സിമിൽകമീൻ ഹെൽത്ത് സെന്റർ ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ആറു മണി വരെയായിരിക്കും അടച്ചിടുക. അടിയന്തിര പരിചരണം ആവശ്യമുള്ള രോഗികളെ പെന്റിക്‌ടൺ റീജൻ ഹോസ്പിറ്റലിലേക്ക് റീഡയറക്‌ട് ചെയ്യുമെന്ന് ഇന്റീരിയർ ഹെൽത്ത് പറഞ്ഞു.

ന്യൂ ഡെൻവറിലെ അത്യാഹിത വിഭാഗം രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു വരെയായിരിക്കും അടച്ചിടുക. രോഗികൾ നകുസ്പിലെ ആരോ ലേക്സ് ഹോസ്പിറ്റലിലേക്ക് പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഫിസിഷ്യന്മാരുടെ കുറവിനെ തുടർന്ന് സൗത്ത് ഒകനാഗൻ ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം ഇന്ന് വൈകിട്ട് ആറു മണി മുതൽ ഞായറാഴ്ച രാവിലെ എട്ടു മണി വരെ അടച്ചിടുമെന്ന് ഇന്റീരിയർ ഹെൽത്ത് അറിയിച്ചു. സൗത്ത് ഒകനാഗൻ ജനറൽ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് സാധാരണയായി ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. അടിയന്തിര പരിചരണം ആവശ്യമുള്ള രോഗികൾ പെന്റിക്‌ടൺ റീജിയണൽ ഹോസ്പിറ്റലിലേക്ക് പോകണമെന്ന് ഇന്റീരിയർ ഹെൽത്ത് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!