ചൊവ്വാഴ്ച പുലർച്ചെ പടിഞ്ഞാറൻ ടൊറന്റോ സ്ട്രീറ്റിന് നടുവിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു. കാൽനടക്കാരിയായ ഒരാളെ വണ്ടി ഇടിച്ചു എന്നാണ് പോലീസിൽ വിവരം ലഭിച്ചതെന്ന് എമർജൻസി ജീവനക്കാർ പറഞ്ഞു. വെളുപ്പിന് 1:30 ന് ഡ്യൂപോണ്ട് സ്ട്രീറ്റിന് തെക്ക് ലാൻസ്‌ഡൗൺ അവന്യൂവിലാണ് സംഭവം. 40 വയസ്സു പ്രായം തോന്നിക്കുന്ന സ്ത്രീയെ നടുറോഡിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. അവർ സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചിരുന്നു. എന്താണ് യഥാർത്ഥത്തിൽ യുവതിയുടെ മരണകാരണമായതെന്നും അവൾ എങ്ങനെയാണ് റോഡിൽ എത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. അടുത്ത ബന്ധുക്കൾ ആരും എത്താത്തതിനാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അന്വേഷണത്തിനായി ഡ്യൂപോണ്ട് സ്ട്രീറ്റിനും ലാപ്പിൻ അവന്യൂവിനും ഇടയിൽ ലാൻസ്ഡൗൺ അവന്യൂ അടച്ചു.